നായക്ക് ചോറുവിളമ്പി പ്രതിഷേധം;കേരള കോണ്‍ഗ്രസ്-എം ഓഫീസിനു നേരെ കല്ലേറ്

single-img
23 December 2017

കോട്ടയത്തെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഓഫീസിലെ ലൈറ്റുകളും ജനൽ ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു. ജനപക്ഷം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാക്കൾ ആരോപിച്ചു.

കേരളാ കോൺഗ്രസ് മഹാസമ്മേളനത്തിൽ 15,000 പേർ പങ്കെടുത്താൽ പട്ടിക്കിടുന്ന ചോറ് തിന്നും എന്ന പ്രസ്താവനയ്ക്കേതിരെ യൂത്ത് ഫ്രണ്ട് എം. പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജ്ജിന് വേണ്ടി നായക്ക് ചോറുവിളമ്പി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.കോട്ടയം നഗരത്തിലായിരുന്നു യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി.