ചാരക്കേസില്‍ കരുണാകരനോട് ചെയ്തതില്‍ കുറ്റബോധം;മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ നീക്കാന്‍ ശ്രമിക്കരുതെന്ന് ആന്‍റണി ആവശ്യപ്പെട്ടിരുന്നുവെന്ന് ഹസൻ

single-img
23 December 2017

ചാരക്കേസിന്‍റെ സമയത്ത് കെ.കരുണാകരനെ രാജിവയ്പ്പിച്ചതിനെ എ.കെ.ആന്‍റണി എതിര്‍ത്തിരുന്നെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്‍റണി മുന്നറിയിപ്പ് നൽകിയിരുന്നു.

കരുണാകരനെ രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടുമാണു ആന്റണി ആവശ്യപ്പെട്ടത്.കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു.