മുഖ്യമന്ത്രിയെ ചൊല്ലി ഹിമാചലില്‍ തര്‍ക്കമൊഴിയാതെ ബി.ജെ.പി

single-img
23 December 2017

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ദൂമല്‍ പരാജയപ്പെട്ടതോടെ പകരം മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും നരേന്ദ്രതോമറും സംസ്ഥാനത്തെത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.

ഒരു വിഭാഗത്തിന് മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമൽ മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യം. തോറ്റെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയുടെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ധുമല്‍ ആണെന്നാണ് അനുയായികള്‍ പറയുന്നത്. അതിനാല്‍ വിജയിച്ച എം.എല്‍.എമാരില്‍ ഒരാള്‍ രാജിവെച്ച ശേഷം ധുമാലിനെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നാണ് അനുയായികളുടെ ആവശ്യം.

എന്നാൽ ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ ജയ്‌റാം ടാക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇക്കാര്യം കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.