ഐഎസ്എല്ലിന് പിന്നാലെ എല്‍ ക്ലാസിക്കോയും മലയാളത്തിലേക്ക്;റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരത്തിന് മലയാളം കമന്ററി

single-img
23 December 2017

ഐഎസ്എല്‍ മലയാളം കമന്ററിക്ക് പിന്നാലെ ബദ്ധവൈരികളായ ബാഴ്‌സയും റയലും ഏറ്റുമുട്ടുന്ന എല്‍ ക്ലാസിക്കോയും മലയാളം കമന്ററിയോടെ പ്രേക്ഷകരിലെത്തും. സോണി ടെന്‍ 1 ചാനലിലാണ് മലയാളം കമന്ററിയോടെ മത്സരം സംപ്രേഷണം ചെയ്യുന്നത്.

മലയാളത്തില്‍ മാത്രമല്ല മറ്റു നാല് ഭാഷകളില്‍ കൂടി എല്‍ ക്ലാസിക്കോയുടെ കമന്ററിയുണ്ടാവും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് എന്‍ ക്ലാസിക്കോയുടെ കമന്ററിയുള്ളത്.

ചരിത്രത്തില്‍ ആദ്യമായാണ് യൂറോപ്യന്‍ ലിഗിലെ ഒരു മത്സരത്തിന് മലയാളം കമന്ററി എത്തുന്നത്. മുന്‍ കേരള താരങ്ങളായ കെ ബിനീഷും, ഹര്‍ഷല്‍ റഹ് മാനുമാണ് ആദ്യ ക്ലാസിക് പേരാട്ടത്തിന്റെ മലയാളം കമന്റേറ്റര്‍മാര്‍. ബിനീഷ് രണ്ടു തവണ സന്തോഷ് ട്രോഫി നേടിയ കേരള ടീമില്‍ അംഗമായിരുന്നു. ബിനീഷ് കണ്ണൂര്‍ സ്വദേശിയും, ഹര്‍ഷന്‍ കോഴിക്കോടു സ്വദേശിയുമാണ്.