“ഇതിനെ അപകടമെന്ന് വിളിക്കാമോ?”;ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രവും വിവിപാറ്റുമായി പോയ ട്രക്ക് അപകടത്തിൽ പെട്ടു

single-img
22 December 2017

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രവും വിവിപാറ്റുമായി പോയ ട്രക്ക് അപകടത്തിൽ പെട്ടു.100 വോട്ടിംഗ് യന്ത്രവും വി.വി പാറ്റുകളുമാണ് ട്രക്കിലുണ്ടായിരുന്നത്. ഗുജറാത്തിലെ ബരൂചില്‍ വ്യാഴാഴ്ചയാണ് ട്രക്ക് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് വി.വിപാറ്റുകളും ഇ.വി.എമ്മുകളും ചിതറിയ നിലയിലായിരുന്നു.‘ട്രക്കിലെ മൂന്ന് തൊഴിലാളികള്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.
വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി തങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു അപകടം സംഭവിച്ചിരിക്കുന്നതെന്നും ഇതിനെ അപകടമെന്ന് വിളിക്കാമോ എന്നും പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.

ഇ.വി.എമ്മുകള്‍ക്കും, വി.വിപാറ്റുകള്‍ക്കുമുണ്ടായ തകരാറ് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കുമെന്ന് ബരൂച് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ ലഡ്‌വ പറഞ്ഞു.