അടിസ്ഥാന ശമ്പളത്തില്‍ വന്‍ വര്‍ദ്ധന: ജനപ്രിയ തീരുമാനവുമായി ഷാര്‍ജ ഭരണാധികാരി

single-img
22 December 2017

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സര്‍വീസിലെ ഇമാറാത്തികളായ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ ഷാര്‍ജയില്‍ പുതിയ ശമ്പളമായിരിക്കും നിലവില്‍ വരിക. പുതുതായി ജോലിക്ക് കയറുന്ന എമിറേറ്റിലെ ഒരു ബിരുദ ധാരിക്ക് ഇനി അടിസ്ഥാന ശമ്പളം 18500 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 17,500 ദിര്‍ഹമായിരുന്നു.

ഇനിമുതല്‍ ഗ്രേഡ് എട്ടുവരെ അടിസ്ഥാനശമ്പളത്തില്‍ മാറ്റമുണ്ടാവില്ല. ജീവനക്കാര്‍ ഒരേ തസ്തികയില്‍ ആറുവര്‍ഷം പൂര്‍ത്തിയായാല്‍ ഗ്രേഡ് മാറ്റിനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ശമ്പളവര്‍ധനവിന് ആനുപാതികമായി സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും ഡോ.ശൈഖ് സുല്‍ത്താന്റെ ഉത്തരവില്‍ വ്യക്തമാക്കിയതായി ഷാര്‍ജ മാനവവിഭവശേഷി വകുപ്പ് ചെയര്‍മാന്‍ ഡോ.താരിഖ് ബിന്‍ ഖാദമ് അറിയിച്ചു.

എട്ടുവര്‍ഷത്തിനു താഴെയുള്ള എല്ലാ ഗ്രേഡുകളും റദ്ദാക്കപ്പെട്ടെങ്കിലും ഒരു ജീവനക്കാരന് പരമാവധി ആറു വര്‍ഷത്തേക്ക് ഒരേ ഗ്രേഡില്‍ തന്നെ തുടരാം. ആദ്യ ഗ്രേഡിലുള്ളവര്‍ക്ക് 30,000 ദിര്‍ഹം ശമ്പളം ലഭിക്കും. അതില്‍ 21,375 അടിസ്ഥാന ശമ്പളവും ജീവനക്കാര്‍ക്കുള്ള അലവന്‍സ് 7,125 ദിര്‍ഹവും.

ഫസ്റ്റ് ഗ്രേഡില്‍ തുടരുന്ന ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇതില്‍ 2,000 ദിര്‍ഹം, ഒരു സാമൂഹ്യ ഇന്‍ക്രിമെന്റും, 600 രൂപയും ശിശു അലവന്‍സ് (എല്ലാ ജീവനക്കാര്‍ക്കും), 300 ദിര്‍ഹമാണ് വാര്‍ഷിക ഇന്‍ക്രിമെന്റ്. രണ്ടാം ഗ്രേഡിലുള്ള സ്റ്റാഫറുകള്‍ക്ക് 26,500 ദിര്‍ഹം,മൂന്നാമത്തെ ഗ്രേഡ ന് 25000
അഞ്ചാമതായി 21,500 ദിര്‍ഹം, ആറാമത്തേത് 19,500 ദിനം, ആറാമത്തേത് 18,500 ദിര്‍ഹം, എട്ടാമത്തേതിന് 17,500 ദിര്‍ഹം എന്നിങ്ങനെയാണ്.