തട്ടമിടാതെ മേക്കപ്പിട്ട് ഓണ്‍ലൈനില്‍ എത്തിയ മിസ് സൗദി അറേബ്യയ്ക്കെതിരേ സൈബർ ആക്രമണം;മിസ് അറബ് മത്സരത്തില്‍ പങ്കെടുക്കാനില്ലെന്ന് മിസ് സൗദി

single-img
22 December 2017

യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മിസ് സൗദി മലക് യൂസഫ് മിസ് അറബ് മത്സരത്തില്‍ നിന്ന് പിന്മാറി.തട്ടമിടാതെ മേക്കപ്പിട്ട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെതിരേ മലക് യൂസദിനെതിരേ പരമ്പരാഗത വാദികള്‍ സൈബര്‍ ആക്രമണവുമായി എത്തിയിരുന്നു.

തന്റെ കഴിവ് തെളിയിക്കാന്‍ തന്റെ രാജ്യത്തുള്ളവര്‍ അവസരം തന്നില്ലെന്നും അതിന് പകരം വാക്കുകളാലും ട്രോളുകളാലും തന്നെ അപമാനിക്കുന്നതിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമാണ് സൗദിക്കാര്‍ ശ്രമിച്ചതെന്നും മലക് പറഞ്ഞു.തന്നെ സൗദിയിലുള്ളവര്‍ക്ക് നന്നായി മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും തന്നെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കില്ലായിരുന്നെന്ന് മലക് കൂട്ടിച്ചേർത്തു.

ഇതിന് മുമ്പ് 2009ല്‍ സൗദിയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തിരുന്ന സുന്ദരി കിരീടം നേടിയിരുന്നു. സൗദിയെ ആധുനിക വല്‍ക്കരിക്കുന്നതിനായി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മലക്കിനെതിരേ ഇത്തരമൊരു സൈബർ ആക്രമണം ഉണ്ടായത്.