സിക്സുകളുടെ പെരുമഴ: രോ​ഹി​ത് ശ​ർ​മ​യ്ക്ക് അ​തി​വേ​ഗ സെ​ഞ്ചു​റി

single-img
22 December 2017

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക് അ​തി​വേ​ഗ സെ​ഞ്ചു​റി. 35 പ​ന്തി​ൽ‌ സെ​ഞ്ചു​റി തി​ക​ച്ച രോ​ഹി​ത് ട്വ​ന്‍റി-20​യി​ൽ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡേ​വി​ഡ് മി​ല്ല​റു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മാ​ണ് രോ​ഹി​ത് ഇ​ടം​പി​ടി​ച്ച​ത്.

പെരേര എറിഞ്ഞ 11-ാം ഓവറില്‍ നാല് സിക്‌സടക്കം 26 റണ്‍സാണ് രോഹിത് അടിച്ചു കൂട്ടിയത്. ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടി റെക്കോഡ് സൃഷ്ടിച്ച രോഹിത് ആ ഫോം ടിട്വന്റിയിലും തുടരുകയായിരുന്നു. 43 പന്തില്‍ 118 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

10 റ​ൺ​സ് മാ​ത്ര​മാ​ണ് ബൗ​ണ്ട​റി​യി​ൽ​നി​ന്ന​ല്ലാ​തെ രോ​ഹി​ത് നേ​ടി​യ​ത്. ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും​വി​ല​ങ്ങും പ്ര​ഹ​രി​ച്ച ഇ​ന്ത്യ​ൻ നാ​യ​ക​ൻ 10 സി​ക്സും 12 ഫോ​റും പ​റ​ത്തി. അ​ടി​യു​ടെ തൃ​ശൂ​ർ​പൂ​രം ന​ട​ത്തി​യ രോ​ഹി​തി​നെ ച​മീ​ര​യാ​ണ് വീ​ഴ്ത്തി​യ​ത്. ച​മീ​ര​യു​ടെ സ്ലോ ​ബൗ​ൺ​സ​റി​നു ബാ​റ്റു​വ​ച്ച് തേ​ർ​ഡ്മാ​നി​ലൂ​ടെ ബൗ​ണ്ട​റി ക​ണ്ടെ​ത്താ​നു​ള്ള രോ​ഹി​തി​ന്‍റെ ശ്ര​മം പാ​ളി. ധ​ന​ൻ​ജ​യ്ക്കു പി​ട​കി​കൊ​ടു​ത്ത് രോ​ഹി​ത് മ​ട​ങ്ങി. രോഹിത് ശര്‍മയുടെ ട്വന്റി 20യിലെ രണ്ടാം സെഞ്ചുറിയാണിത്.

ട്വന്റി-20യിൽ ഇന്ത്യയുടെ ഉയർന്ന സ്കോറാണ് ഇൻഡോറിൽ പിറന്നത്. നിലവിൽ ട്വന്റി-20യിലെ ഉയർന്ന സ്കോർ ശ്രീലങ്കയ്ക്കെതിരെ ആസ്ട്രേലിയ ഉയർത്തിയ 263 റൺസാണ്. കെനിയയ്ക്കെതിരെ ശ്രീലങ്ക നേടിയ 260 എന്ന സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്കായി. ഇൗ