കേരളത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത
22 December 2017
അടുത്ത 24 മണിക്കൂറിൽ കേരളത്തിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കിഴക്കൻ ദിശയിൽ നിന്നാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. കേരള തീരത്ത് 2.0-2.2 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.