പൂനെയിൽ എട്ടുവയസ്സുകാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു: പ്രതികളിൽ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവർ

single-img
22 December 2017

പൂനെയിൽ എട്ടുവയസ്സുകാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പ്രതികളിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണു. പന്ത്രണ്ടിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ളവരാണു പ്രതികൾ.

കൂട്ടത്തിൽ പ്രായപൂർത്തിയായ 19 വയസ്സുകാരനെ പോലീസ് പിടികൂടിയെങ്കിലും ബാക്കിയുള്ളവർ ഒളിവിലാണു.

വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണു ഈ സംഭവം മാതാപിതാക്കൾ അറിയുന്നത്. പരിശോധനയിൽ കുട്ടി ലൈംഗികപീഡനത്തിനു പലപ്രാവശ്യം വിധേയയായിട്ടുണ്ടെന്ന് ഡോക്ടർ കണ്ടെത്തി. തുടർന്ന് കുട്ടി താൻ ലൈംഗികപീഡനത്തിനിരയായ കാര്യം അറിയിക്കുകയായിരുന്നു.

മാസങ്ങളായി പീഡനം തുടർന്ന് വരികയായിരുന്നുവെന്നും ഇവരുടെ ഭീഷണിയെ ഭയന്നാണു താൻ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കുട്ടി പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.