പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ഹരിതട്രിബ്യൂണലിന്റെ അനുമതി;സമരക്കാരുടെ ഹർജി തള്ളി.

single-img
22 December 2017

ചെന്നൈ: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ എൽഎൻജി പാന്‍റ് നിർമാണം നിർത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹർജി തള്ളി. ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചാണ് ഹർജി തള്ളിയത്.

പ്ലാന്റ് നിര്‍മാണത്തിനെതിരെ പുതുവൈപ്പ് സമരസമിതിയാണ് ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഐ ഒ സിയുടെ പ്ലാന്റ് നിര്‍മാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദമായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.

പ്ലാന്‍റ് നിർമാണം ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമരസമിതിക്ക് സാധിച്ചില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.

അതേസമയം, പദ്ധതി അനുവദിക്കില്ലെന്ന് പുതുവൈപ്പ് സമരസമിതി അറയിച്ചു. ജീവിക്കാനുള്ള അവകാശത്തിനാണ് സമരം. മരിക്കേണ്ടി വന്നാലും എൽഎൻജി ടെർമിനലിനെതിരായ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.