അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകൾ മണിക്കൂറുകൾ വൈകി

single-img
22 December 2017

അബുദാബിയില്‍ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് ഇതുവഴിയുള്ള വിമാന സർവീസുകളെ അത് പ്രതികൂലമായി ബാധിച്ചു. അർധരാത്രി മുതലാണ് മഞ്ഞ് വിമാന ഗതാഗതത്തെ മോശമായി ബാധിച്ചത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ യാത്രയ്ക്കൊരുങ്ങിയ പലരുടെയും യാത്ര മൂടൽമഞ്ഞ് മൂലം വൈകി.

അബുദാബിയിൽ നിന്ന് ന്യൂഡൽഹി, മുംബൈ, ജിദ്ദ, ബഹ്റൈൻ, മസ്കത്ത്, കയ്റോ, ഇസ്‍ലാമാബാദ്, ധാക്ക, ജക്കാർത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെൽബൺ, സിഡ്നി, ലൊസാഞ്ചലസ്, ഡാലസ്, പാരിസ്, ഫുക്കറ്റ്, ആതൻസ്, റോം, ഡബ്ലിൻ, ബെയ്റൂട്, ആംസ്റ്റർഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, പൂണെ, ജിദ്ദ, മസ്കത്ത്, ബഹ്റൈൻ, കുവൈത്ത്, കയ്റോ, ന്യൂഡൽഹി, ബ്രിസ്ബെൻ, ധാക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അബുദാബിയിലേക്ക് വന്ന വിമാനങ്ങളും മണിക്കൂറുകൾ വൈകി.

മോശം കാലാവസ്ഥയെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ നിന്നുള്ള ഒാപ്പറേഷനുകൾ വൈകിയെന്ന് എത്തിഹാദ് എയർവേയ്സ് വക്താവ് അറിയിച്ചു. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് എത്തിഹാദ് എയർവേയ്സിന്റെ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാം. നമ്പർ: +971 (0) 2599 0000.