ബസിന്റെ ഡ്രൈവര്‍ അടിച്ചുപൂസായി;സിനിമാ സ്റ്റൈലില്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരൻ

single-img
22 December 2017


യാത്രക്കാരെ മുഴുവനും പ്രതിസന്ധിയിലാക്കി ബസിന്റെ ഡ്രൈവര്‍ അടിച്ചുപൂസായനിലയിലെത്തിപ്പോള്‍ സിനിമാ സ്റ്റൈലില്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്താണ് വളപ്പട്ടണം സ്വദേശി ഹീറോയായി.ബെംഗളൂരുവില്‍ നിന്നും പയ്യന്നൂരിലേക്ക് വന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ അടിച്ചു പൂസായതിനെ തുടര്‍ന്നാണ് യാത്രക്കാരിലൊരാള്‍ വളയം പിടിക്കേണ്ടി വന്നത്. ബസിന്റെ യഥാര്‍ത്ഥ ഡ്രൈവര്‍ വിനയന്‍(37)നെ യാത്രക്കാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ബംഗളൂരുവില്‍ നിന്നും ബസ് പുറപ്പെട്ടപ്പോള്‍ തന്നെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വിരാജ് പേട്ടയില്‍ എത്തിയപ്പോള്‍ ഡ്രൈവറെ മാറ്റി യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ബസ് വളപട്ടണം ടോള്‍ബൂത്തിന് സമീപം എത്തിയപ്പോള്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഡ്രൈവറെ എസ് ഐ ശ്രീജിത്ത് കൊടേരി കസ്റ്റഡിയിലെടുത്തു. പിന്നീട് വളപട്ടണം പോലീസ് ഏര്‍പ്പാടാക്കിയ ഡ്രൈവറെ ഉപയോഗിച്ച്‌ ബസ് സര്‍വീസ് തുടര്‍ന്നു. യാത്രക്കാരെ ഇറക്കിയ ശേഷം ബസും പോലീസ് കസ്റ്റഡിയിലെടുത്തു.