കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 15,000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്ന പിസി ജോര്‍ജ്;പി.സി. ജോര്‍ജ്ജിന് വേണ്ടി നായക്ക് ചോറുവിളമ്പി യൂത്ത് ഫ്രണ്ട് എം

single-img
22 December 2017

കോട്ടയം: കേരളാ കോൺഗ്രസ് മഹാസമ്മേളനത്തിൽ 15,000 പേർ പങ്കെടുത്താൽ പട്ടിക്കിടുന്ന ചോറ് തിന്നും എന്ന പ്രസ്താവനയ്ക്കേതിരേ വ്യത്യസ്തമായ ഒരു പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ഫ്രണ്ട് എം. പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജ്ജിന് വേണ്ടി നായക്ക് ചോറുവിളമ്പി പ്രതിഷേധിച്ചു.

കോട്ടയം നഗരത്തിലായിരുന്നു യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും ചോറുവിളമ്പല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പി.സി. ജോര്‍ജ്ജിന് ചോറ് നല്‍കുന്നു എന്ന ഫ്ളെക്സിന്റെ അകമ്പടിയോടെയാണ് നായക്ക് ചോറു നല്‍കി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.