“നിങ്ങള്‍ നിരീക്ഷിച്ചുക്കൊണ്ടേയിരിക്കൂ…ഞങ്ങള്‍ ആഘോഷിച്ചുക്കൊണ്ടേയിരിക്കും”;ലക്ഷ്മി മേനോന് മറുപടിയുമായി ഒരു സര്‍ട്ടിഫൈഡ് ബുദ്ധിജീവി

single-img
22 December 2017

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലക്ഷ്മി മേനോൻ തയ്യാറാക്കിയ “എങ്ങിനെ എളുപ്പത്തില്‍ ബുദ്ധിജീവിയാകാം ” വീഡിയോയ്ക്ക് മറുപടിയുമായി ശ്രീലക്ഷ്മി.” ഹൗ റ്റു ബീ എ ബുദ്ധീജീവി” എന്ന വ്ലോഗ് അയൽപക്കത്തേക്കെത്തി നോക്കി ജീവിച്ചു പോന്ന ഒരു ജനതയുടെ ആവിഷ്ക്കാരം മാത്രമാണ്.പൊതുബോധത്തിലേക്കടിമപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ വിഷ്വലൈസേഷനാണെന്ന് ശ്രീലക്ഷ്മി കുറിയ്ക്കുന്നു.
അങ്ങനെയങ്ങനെ മറ്റുള്ളവന്റെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി. മഹത്തായ സമയവും ഊര്‍ജജവും സംഭാവന ചെയ്ത് ‘ സൊ കാള്‍ട് ബുദ്ധിജീവി ‘ ആവാന്‍ മുട്ടി നില്‍ക്കുന്ന സാധാരണകാര്‍ക്ക് ടിപ്പ്സ്സും ചിപ്പ്സ്സും നല്‍കി പ്രത്യാശയും പ്രകാശവുമായി മാറാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ…! അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍. എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

 

How to be a Budhijeevi ! "ബുദ്ധിജീവി "സ്കൂൾ കാലഘട്ടത്തിലാണ് ഈ വാക്ക് ആദ്യമായി കേൾക്കുന്നത്. ക്ലാസ്സിൽ മറ്റു…

Posted by Sree Lakshmi on Wednesday, December 20, 2017

ലക്ഷ്മി മേനോന്റെ വ്ലോഗ്