”മോദി തീരെ അപ്രസക്തനായി; വളരെ ബോറുമായി; വിരമിച്ച്‌ ഹിമാലയത്തിൽ പോവുന്നതാണ് നല്ലത്‌”

single-img
21 December 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. നരേന്ദ്രമോദി ചതിയനാണെന്നാണ് ട്വീറ്റില്‍ മേവാനി ആരോപിച്ചിരിക്കുന്നത്.

‘ആരാണ് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്? ആരാണ് രണ്ട് കോടി ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്? തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ആരാണ് ഉറപ്പ് നല്‍കിയത്? പെട്രോള്‍,ഡീസല്‍, പാചകവാതകവില ഉയര്‍ത്തില്ലെന്ന് ആരാണ് ഉറപ്പ് തന്നത്? ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ ഉറപ്പ് നല്‍കിയത് ആരാണ്? കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തത് ആരാണ്? മോദി ഇന്ത്യക്കാരെ ചതിച്ചു.’ ജിഗ്നേഷ് മേവാനി ട്വീറ്റില്‍ കുറിച്ചു.

അതേസമയം, “മോദി തീരെ അപ്രസക്തനായിട്ടുണ്ട്‌. വളരെ ബോറുമായിട്ടുണ്ട്. വിരമിച്ച്‌ ഹിമാലയത്തിൽ പോവുന്നതാണ് നല്ലത്‌. മോദി അത് അര്‍ഹിക്കുന്നു” എന്ന് ജിഗ്നേഷ് മേവാനി റിപ്പബ്ലിക് ടിവിയോട് പറഞ്ഞു.