കനത്ത സുരക്ഷയില്‍ ആര്‍കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു

single-img
21 December 2017

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 256 കേന്ദ്രങ്ങളിലായി നടക്കുന്ന വേട്ടെടുപ്പ് കനത്ത സുരക്ഷയിലാണ്.

ഡിസംബര്‍ 24നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഡിഎംകെയുടെ എം. മരുതുഗണേഷും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനനും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി എഐഎഡിഎംകെ ശശികല പക്ഷം നേതാവ് ടി.ടി.വി. ദിനകരന്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. ബിജെപിക്കുവേണ്ടി കരുനാഗരാജും മത്സരരംഗത്തുണ്ട്. മണ്ഡലത്തില്‍ 59 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

സി​​ക്ക​​ന്ദ്ര(​​യു​​പി), സ​​ബാം​​ഗ്(​​പ​​ശ്ചി​​മ​​ബം​​ഗാ​​ൾ), പാ​​ക്കേ ക​​സാം​​ഗ്, ലി​​ക്കാ​​ബ​​ലി(​​അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശ്) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഇ​​ന്നാണ് ഉപതെരഞ്ഞെടുപ്പ്.