ടുജി സ്പെക്‌ട്രം കേസില്‍ വിധി :രാജയും കനിമൊഴിയും ഉൾപ്പെട്ടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

single-img
21 December 2017

ന്യൂഡല്‍ഹി:ടുജി സ്‌പെക്ട്രം കേസില്‍ വിധി പുറത്തുവന്നു.രാജയും കനിമൊഴിയും ഉൾപ്പെട്ടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് എല്ലാ പ്രതികളെയും വെടുതെവിട്ടത്.

2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രില്‍ 19നാണ് അവസാനിച്ചത്. 122 ടുജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.

സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്.

എ രാജയ്ക്കും കനിമൊഴിക്കും പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറയുള്‍പ്പടെ 12 വ്യക്തികളും 3 ടെലികോം കമ്പനികളുമാണ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, യുണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികള്‍.