2 ജി സ്പെക്ട്രം കേസ്: മുൻ സി ഏ ജി വിനോദ് റായി മാപ്പ് പറയണമെന്ന് കോൺഗ്രസ്സ്

single-img
21 December 2017

വിവാദമായ 2 ജി സ്പെക്ട്രം കേസിലെ കുറ്റാരോപിതരെയെല്ലാം പ്രത്യേക സി ബി ഐ കോടതി വെറുതേവിട്ട സാഹചര്യത്തിൽ 2 ജി സ്പെക്ട്രം റിപ്പോർട്ട് ആദ്യം തയ്യാറാക്കിയ മുൻ സി ഏ ജി വിനോദ് റായി മാപ്പു പറയാൻ തയ്യാറാകണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കോൺഗ്രസ്സ് നേതാവും മുൻ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയുമായ കബിൽ സിബലാണു ഇക്കാര്യം ആവശ്യപ്പെട്ടത്.

2 ജി സ്പെക്ട്രം അനുവദിച്ചതിൽ ഒരു അഴിമതിയും നടന്നിട്ടില്ല എന്നകാര്യം സ്ഥാപിക്കുന്നതാണു കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ എന്റെ ഒരു നിലപാടും മാറ്റിയിട്ടില്ല. ബിജെപിയും സി ബി ഐയുമാണു നിലപാടുമാറ്റത്തിന്റെ ഉസ്താദുമാർ. എന്റെ നിലപാട് ശരിയായിരുന്നു ഇന്ന് തെളിയിക്കപ്പെട്ടു. ഇതിൽ ഒരു അഴിമതിയും സർക്കാരിനു നഷ്ടവും വന്നിട്ടില്ല. നുണകളായിരുന്നു എല്ലാം. പ്രതിപക്ഷവും വിനോദ് റായിയും പടച്ചുവിട്ട നുണകൾ” കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയായിരുന്നു ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളെന്നും കപിൽ സിബൽ ആരോപിച്ചു. തെരെഞ്ഞെടുപ്പുകളിൽ വോട്ടുകൾ വാരിക്കൂട്ടാൻ അവരെ ഈ വിവാദം സഹായിച്ചു.

2011-ലാണു 2 ജി സ്പെക്ട്രം കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. ഏഴുവർഷങ്ങൾക്ക് ശേഷം ഇന്നുരാവിലെ പ്രത്യേക സിബിഐ പുറപ്പെടൂവ്വീച്ച്ഃച്ച്ഃആ വ്വീധീ ഏഏ ക്കേസിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി.