തടവിൽ കഴിയുന്ന 291 ഇന്ത്യൻ മത്സ്യതൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാൻ

single-img
21 December 2017

തടവിൽ കഴിയുന്ന 291 ഇന്ത്യൻ മത്സ്യതൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് പിടിയിലായ മത്സ്യതൊഴിലാളികളാണ് പാക്ക് ജയിലിൽ കഴിയുന്നത്. ഡിസംബർ ആദ്യം പുറത്തുവിട്ട കണക്കുകൾ പ്രകാരം 500 ഓളം ഇന്ത്യൻ മത്സ്യതൊഴിലാളികൾ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്.

വാഗാ അതിർത്തി വഴി ഡിസംബർ 29, ജനുവരി എട്ട് തീയതികളിലായിട്ടാണ് മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുന്നതെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. ഒക്ടോബർ 27ന് 68 മത്സ്യതൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു.