പണം തട്ടിപ്പ്കേസില്‍ പി.‌വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ കേസ്.

single-img
21 December 2017


മലപ്പുറം: കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിച്ചുവെന്ന പരാതിയിന്മേല്‍ പി.വി അന്‍‌വര്‍ എം‌എല്‍‌എയ്ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശി നടുത്തോടി സലിമിനെയാണ് അന്‍‌വര്‍ കബളിപ്പിച്ചത്. പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മഞ്ചേശ്വരം ജൂഡീഷ്യല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ താലൂക്കിലെ ക്രഷറില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ലാഭവിഹിതം നല്‍കാതെ ആയപ്പോള്‍ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. പണം ലഭ്യമാക്കാന്‍ സിപി‌എം പാര്‍ട്ടി നേതൃത്വം ഇടപെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ലെന്നും സലിം നല്‍കിയ പരാതിയിലുണ്ട്.

2012 ഫെബ്രുവരിയിലാണ് ഇടപാട് നടന്നതെന്നും ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്ന സലീമിന്റെ പരാതിയിലുണ്ട്.