പുതുവര്‍ഷ പാര്‍ട്ടിക്ക് സണ്ണി ലിയോണ്‍ വരില്ല: പിന്മാറ്റം പ്രതിഷേധം ഭയന്ന്

single-img
20 December 2017

കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍ ബെംഗളൂരുവില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിയില്‍ നിന്ന് പിന്മാറി. സണ്ണി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് പരിപാടിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ആഭ്യന്തര മന്ത്രി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് താരം പുതുവര്‍ഷ പാര്‍ട്ടിയില്‍ നിന്ന് പിന്മാറിയത്.

‘എന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ പോലീസിന് ഉറപ്പു നല്‍കാനാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എനിക്കും എന്റെ സംഘത്തിനും പുതുവര്‍ഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കാരണം ജനങ്ങളുടെ സുരക്ഷയാണ് എനിക്ക് ഏറ്റവും വലുത്. അതുകൊണ്ട് ഞാന്‍ ബെംഗളൂരുവിലേക്ക് വരുന്നില്ല, എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍’. സണ്ണി പറഞ്ഞു.