കാമറയ്ക്കു മുന്നില്‍ മോദി മാത്രം മതി: ‘കുമ്മനടിച്ച’ കണ്ണന്താനത്തെ ‘തൂക്കി എടുത്ത് മാറ്റി’

single-img
20 December 2017

തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കയറി നില്‍ക്കാന്‍ നോക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മോദിയുടെ മുന്നില്‍ കയറി കാമറ മറച്ചു നിന്നതിനാണ് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് കണ്ണന്താനത്തെ മോദിയുടെ പുറകിലായി നിര്‍ത്തിയത്.

കമ്പിവേലിയില്‍ കൈവച്ച് ദുരന്തബാധിതരോട് സംസാരിക്കവേയാണ് മോദിക്ക് മുന്നില്‍ കാമറകളെ മറച്ച് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ പുറകിലേക്ക് വിളിക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നതും ഇത് ശ്രദ്ധിക്കാതെ മന്ത്രി അവിടെ തന്നെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

തുടര്‍ന്ന് സുരക്ഷാ ഭടന്‍ കുറച്ച് ബലം പ്രയോഗിച്ച് മന്ത്രിയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ഇതിനിടെ തിരിഞ്ഞ് നിന്ന് മോദി കണ്ണന്താനത്തോട് എന്തോ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏതായാലും കണ്ണന്താനത്തെ പിടിച്ചു മാറ്റുന്നത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

വീഡിയോ കടപ്പാട്: മീഡിയ വണ്‍