കോഹ്ലിക്കും അനുഷ്‌കയ്ക്കും രാജ്യസ്നേഹമില്ലെന്ന് ബിജെപി നേതാവ്

single-img
20 December 2017

ഇ​റ്റ​ലി​യി​ൽ വച്ച് വി​വാ​ഹം കഴിച്ച ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ ദേ​ശ​സ്നേ​ഹ​ത്തെ ചോ​ദ്യം ചെ​യ്ത് ബി​ജെ​പി എം​എ​ൽ​എ. മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ പ​ന്നാ​ലാ​ൽ ശാ​ക്യ​യാ​ണ് വി​രാ​ട് കോ​ഹ്ലി ഇ​ന്ത്യ​യി​ൽ വി​വാ​ഹം ന​ട​ത്താ​തി​രു​ന്ന​തി​നെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്.

കോലി പണവും പദവിയും നേടിയത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തി കോടിക്കണക്കിന് രൂപ മറ്റ് രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്.

എന്നാല്‍, കോലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു.- അദ്ദേഹം പറഞ്ഞു. ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള നൃ​ത്ത​കാ​രി​ക​ൾ​വ​രെ ഇ​ന്ത്യ​യി​ൽ ല​ക്ഷാ​ധി​പ​തി​ക​ളാ​കു​ന്പോ​ൾ കോ​ഹ്ലി ഇ​റ്റ​ലി​യി​ലെ​ത്തി പ​ണം ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഇ​റ്റ​ലി​യി​ലെ ട​സ്ക​നി​യി​ലാ​യി​രു​ന്നു വി​രാ​ട് കോ​ഹ്ലി​യും ബോ​ളി​വു​ഡ് ന​ടി അ​നു​ഷ്ക ശ​ർ​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹം. കോ​ടി​ക​ൾ പൊ​ടി​ച്ച് ആ​ഡം​ബ​ര റി​സോ​ർ​ട്ട് മു​ഴു​വ​നാ​യി ബു​ക്ക് ചെ​യ്താ​ണു വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലേ​ക്കു ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന​ത്.