തന്നെ സസ്‌പെൻഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്

single-img
20 December 2017

തിരുവനന്തപുരം: തന്നെ സർക്കാർ സസ്‌പെൻഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. സസ്‌പെൻഡ് ചെയ്ത വിവരം മാദ്ധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ഉത്തരവ് കൈയിൽ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് ജേക്കബ് തോമസിനെതിരേ സർക്കാർ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയേയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.