ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

single-img
20 December 2017


ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്ന് ഉത്തരവോടെയാണ് ട്രൈബ്യൂണല്‍ വിധി.

സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതു മുതല്‍ ഭരണപക്ഷ സംഘടനയായ കെഎസ്ടിഎ ഇതില്‍ ഇടപെട്ടെന്ന് ആരോപണമുണ്ടായിരുന്നു. അധ്യാപക നിയമനം സംസ്ഥാന തലത്തിലുള്ളതായതിനാല്‍ ജില്ല മാനദണ്ഡമാക്കിയാണ് സ്ഥലം മാറ്റം അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് വിദ്യാഭ്യാസ ഉപജില്ലയാക്കി മാറ്റുകയായിരുന്നു. ഇതു ഭരണകക്ഷിയില്‍പെട്ട ചില അധ്യാപകരെ വഴിവിട്ട് സഹായിക്കാനാണെന്നായിരുന്നു ആരോപണം.