കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,750 പേരെ അയോഗ്യരാക്കി

single-img
20 December 2017

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കണക്ക് നല്‍കാത്തവരെയും പരിധിക്കപ്പുറം ചെലവാക്കിയവര്‍ക്കും എതിരെയാണ് നടപടി. കേരള പഞ്ചായത്ത് രാജ് ആക്ട്‌വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട്‌വകുപ്പ് 89 എന്നിവ പ്രകാരം ഇന്നു മുതല്‍ (2017 ഡിസംബര്‍ 20) അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത.

ഇതിലൂടെ ഉണ്ടാകുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മീഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതിരഞ്ഞെടുപ്പുകളിലോ ഇനി മത്സരിക്കാന്‍ സാധിക്കില്ല.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (1031) അയോഗ്യരായത്. ഏറ്റവും കുറവ് വയനാട്(161) ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള മലപ്പുറം(122) ജില്ലയില്‍ 972 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.

അയോഗ്യരായവരുടെ എണ്ണം ജില്ല തിരിച്ച്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന ക്രമത്തില്‍. തിരുവനന്തപുരം 689, 44, 8, 77, 127. കൊല്ലം 668, 46, 4, 44, 37. പത്തനംതിട്ട307, 16, 1, 64. ആലപ്പുഴ532, 46, 2, 100. കോട്ടയം 596, 29, 3, 87.

ഇടുക്കി377, 31, 3, 36. എറണാകുളം713, 71, 4, 162, 81. തൃശൂര്‍432, 46, 4, 115, 37. പാലക്കാട്531, 56, 3, 73. മലപ്പുറം689, 75, 13,195. കോഴിക്കോട് 527, 57 ,9, 134, 79. വയനാട്125, 10, 1, 25. കണ്ണൂര്‍261, 18, 1, 44, 23. കാസര്‍കോഡ്121, 12, 6, 32. അയോഗ്യരായവരുടെ കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.sec.kerala.gov.in) ലഭ്യമാണ്.