ബിജെപി നേതാവ് സ്‌കൂളില്‍ വച്ച് അധ്യാപികയെ പരസ്യമായി തല്ലി: ദൃശ്യങ്ങള്‍ പുറത്ത്

single-img
20 December 2017

ബംഗളൂരുവിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയെ ബിജെപി നേതാവ് മര്‍ദിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ബിജെപി നേതാവായ രാമകൃഷ്ണനപ്പയാണ് അധ്യാപികയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍ ആവശ്യത്തിനായി ഇയാളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ 70,000 രൂപ കടമെടുത്തിരുന്നു.

പണം തിരിച്ചടക്കാന്‍ വൈകിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. വീഡിയോയില്‍ ഇയാള്‍ അധ്യാപികയെ ക്രൂരമായി മര്‍ദിക്കുന്നതും ചീത്തവിളിക്കുന്നതും കാണാം. വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് ആ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നത്. പോലീസ് ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.