വിന്‍സിന്റെ വിക്കറ്റെടുത്ത സ്റ്റാര്‍ക്കിന്റെ ബൗളിംഗ് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി: ഏറ്റവും മികച്ച പന്താണെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍

single-img
19 December 2017

ആഷസ് ടെസ്റ്റിലാണ് ഈ അദ്ഭുത വിക്കറ്റ് വീണത്. സ്റ്റാര്‍ക്ക് ചെയ്ത ഔട്ട് സ്വിങ്ങര്‍ ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിന്റെ ബെയ്ല്‍ ഇളക്കി കടന്നുപോയി. ഇന്‍സ്വിങറെന്ന് തോന്നിച്ച പന്ത് വിന്‍സിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പുറത്തേക്ക് സ്വിങ് ചെയ്യുകയായിരുന്നു. 146.7 കിലോമീറ്റര്‍ വേഗതയില്‍ വന്ന പന്ത് വിന്‍സിന്റെ 2 സ്റ്റമ്പുകളും പിഴുതാണ് കടന്ന് പോയത്.

21ാം നൂറ്റാണ്ടിലെ മികച്ച പന്താണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ താരങ്ങളായ വസീം അക്രം, കെവിന്‍ പീറ്റേഴ്‌സണ്‍, ഷെയ്ന്‍ വോണ്‍ തുടങ്ങിയവര്‍ സ്റ്റാര്‍ക്കിന് അഭിനന്ദനവുമായെത്തി. ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് അഭിമാനം തോന്നുന്ന പ്രകടനമാണ് സ്റ്റാര്‍ക്ക് കാഴ്ച്ചവെച്ചതെന്നും അക്രം പറഞ്ഞു. ആഷസിന്റെ പന്താണെന്നായിരുന്നു പീറ്റേഴ്‌സണ്‍ന്റെ അഭിനന്ദനം. നൂറ്റാണ്ടിന്റെ പന്താണെന്നായിരുന്നു സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ വിലയിരുത്തല്‍.