ക്രിസ്മസിന് പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാമന്ത്രിമാര്‍ക്കും വീട്ടില്‍ വിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു: ഷീല കണ്ണന്താനം

single-img
19 December 2017

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനു ശേഷമുളള ആദ്യ ക്രിസ്മസ് ആഘോഷമാക്കാനായിരുന്നു പരിപാടിയെന്ന് ഭാര്യ ഷീല കണ്ണന്താനം. പ്രധാനമന്ത്രിയേയും എല്ലാ മന്ത്രിമാരേയും വീട്ടിലേക്ക് ക്ഷണിച്ച് സ്‌നേഹവിരുന്നു നല്‍കാനായിരുന്നു പദ്ധതിയെന്നും ഷീല കണ്ണന്താനം പറഞ്ഞു.

മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഷീല കണ്ണന്താനം ക്രിസ്മസ് ആഘോഷത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണ്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുള്‍പ്പടെയുള്ള എല്ലാമന്ത്രിമാര്‍ക്കും വീട്ടില്‍ സ്‌നേഹവിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു.

ഓരോരുത്തര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്നുമുണ്ടായിരുന്നു. എന്നാല്‍ ഓഖി ദുരന്തത്തെതുടര്‍ന്ന് അത് വേണ്ടെന്നുവച്ചു. ഇത്രയും ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ നമ്മള്‍ ആഘോഷിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും വീട്ടില്‍ ആശംസകള്‍ക്കുമായി വരുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് രീതിയില്‍ മാറ്റമില്ല’. ഷീല പറഞ്ഞു.

കടപ്പാട്: മനോരമ