സൗദിയില്‍ എടിഎം ഉപയോഗിക്കാനും നികുതി നല്‍കണം

single-img
19 December 2017

സൗദിയില്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് പരിശോധിക്കാനും ഇനിമുതല്‍ നികുതി നല്‍കണം.
ഗള്‍ഫ് രാജ്യങ്ങളിലെ എടിഎമ്മുകള്‍ വഴി ബാലന്‍സ് പരിശോധിക്കുന്നതിന് 3.15 റിയാലാണ് ഇനി മുതല്‍ ഈടാക്കുക. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാന്‍ 3.67 റിയാലും ഈടാക്കും.

ഡിഡി, ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യല്‍, എടിഎം കാര്‍ഡ് വഴി പണം പിന്‍വലിക്കല്‍ എന്നിവക്കും അഞ്ച് ശതമാനം നികുതിയുണ്ട്. ജനുവരി 1 മുതല്‍ തന്നെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങും. എന്നാല്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന തുകക്ക് ഒരു രീതിയിലും നികുതി ചുമത്തില്ലെന്ന് സൗദിയിലെ പ്രമുഖ ബാങ്കുകള്‍ അറിയിച്ചു.

കാശയക്കാന്‍ ചുമത്തുന്ന സേവന ഫീസിന്മേല്‍ മാത്രമാണ് നികുതി ഈടാക്കുക. അതായത് ഒരാള്‍ ആയിരം റിയാല്‍ കേരളത്തിലേക്കയക്കാന്‍ നിലവില്‍ സര്‍വീസ് ചാര്‍ജായി നല്‍കുന്നത് 18 റിയാല്‍ വരെയാണ്. ഈ 18 റിയാലിന്മേലാണ് വാറ്റ് ചുമത്തുക.