സല്‍മാന്‍ രാജാവിന്റെ മകന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ലോകത്തെ ഏറ്റവും വലിയ വീടിന്റെ ഉടമ

single-img
19 December 2017

പടിഞ്ഞാറന്‍ പാരീസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റൗ ലൂയി XIV വാങ്ങിയതോടെയാണ് ലോകത്തെ ഏറ്റവും വലിയ വീടിന്റെ ഉടമയെന്ന പദവി സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവിന്റെ മകന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് സ്വന്തമായത്. 1923.6കോടി രൂപയാണ് ഈ ആഡംബര വീടിന്റെ വില.

17ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ പിന്‍ബലത്തിലുള്ള ഫ്രഞ്ച് കൊട്ടാരംപോലുള്ള വീടാണിത്. എന്നാല്‍ ഇന്ന് ഈ വീട് പലരീതിയിലുള്ള മോഡിഫിക്കേഷന്‍ വരുത്തി എല്ലാ ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി. സിനിമാ ഹൗസ്, ഡീലക്‌സ് സ്വിമ്മിംഗ് പൂള്‍, അണ്ടര്‍വാട്ടര്‍ ചേംബര്‍ എന്നിങ്ങനെ നിരവധി ആഡംബര സംവിധാനങ്ങള്‍ വീടിനുണ്ട്.

57 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വീട് 2015ലായിരുന്നു പേര് വെളിപ്പെടുത്താത്ത ഉടമ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ആരാണ് വാങ്ങിയതെന്നത് രഹസ്യമായി തന്നെ ഇതുവരെ തുടര്‍ന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സൗദി അറേബ്യ എന്ന രാഷ്ട്രം അതിശക്തമായ പ്രതിസന്ധിയിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ ധീരമായ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ കരകയറ്റാന്‍ പദ്ധതി തയാറാക്കിയത് രാജ്യത്തിന്റെ കിരീടാവകാശികൂടിയായ പ്രിന്‍സ് സല്‍മാനാണ്. അതോടെ ആഗോള മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായി 31കാരന്‍.