വിമര്‍ശകരുടെ വായടപ്പിച്ച് മോഹന്‍ലാല്‍

single-img
19 December 2017

പുത്തന്‍ മേക്കോവറില്‍ എത്തിയ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കാണ് സിനിമാപ്രേമികളുടെയും അല്ലാത്തവരുടെയുമെല്ലാം ഇടയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാലിനെ കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു.

ഇതിനു പിന്നാലെ താരത്തെ പരിഹസിച്ചും അനുകൂലിച്ചും നിരവധി ട്രോളുകളാണ് ഇറങ്ങിയത്. പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ലാത്തതിനാല്‍ കണ്ണുകള്‍ക്ക് എന്തോ സംഭവിച്ചു എന്ന രീതിയിലും പരിഹാസം ഉണ്ടായി.

എന്നാല്‍ ഇതിന് മറുപടിയായി ഇപ്പോള്‍ സണ്‍ഗ്ലാസ് ഒഴിവാക്കി പ്ലെയിന്‍ ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ആരാധകര്‍ക്ക് പ്രിയതാരത്തിന്റെ കണ്ണുകള്‍ ഈ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.

കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്ന ലാല്‍ കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പം അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സുചിത്ര, പ്രണവ്, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ഉണ്ട്.