കമ്രാന്‍ അക്മല്‍ മനപൂര്‍വ്വം ക്യാച്ച് പാഴാക്കിയത് എന്തിന്?

single-img
19 December 2017

https://www.youtube.com/watch?time_continue=9&v=kd_Zat4LNAA

യു.എ.ഇയില്‍ നടക്കുന്ന ടി ടെന്‍ ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. കേരള കിങ്‌സിനെതിരെ മറാത്ത അറേബ്യന്‍സിനായി മുഹമ്മദ് ആമിര്‍ പന്തെറിയാനെത്തി. സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്നത് പോള്‍ സ്റ്റെര്‍ലിങ്ങായിരുന്നു. ആമിറിന്റെ പന്ത് സ്റ്റെര്‍ലിങ്ങിന്റെ ബാറ്റില്‍ കൊണ്ട് വിക്കറ്റ്കീപ്പറായ കമ്രാന്റെ അടുത്തേക്ക് പോയി.

കമ്രാന് അത് അനായാസം കൈപ്പിടിലൊതുക്കാമായിരുന്നു. സാധാരണ ഒരു ക്യാച്ച്. മുകളിലോട്ട് ഒന്നു കൈനീട്ടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പന്തിനായി ചാടിയ കമ്രാന്‍ പാതി കൈയുര്‍ത്തിയ ശേഷം പിന്‍വലിച്ചു. അപ്പോഴേക്കും പന്ത് കമ്രാനെ കടന്ന് ബൗണ്ടറി ലൈനിലെത്തിയിരുന്നു. തുകണ്ട് അമ്പരരന്ന ആമിറിനടുത്തേക്കെത്തി കമ്രാന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ കമ്രാന്റെ വിശദീകരണത്തിലൊന്നും ആമിറിന്റെ അമ്പരപ്പ് മാറിയില്ല. ക്യാച്ച് കൈവിട്ടുകളഞ്ഞതിന്റെ നീരസവും ആമിറിന്റെ മുഖത്തുണ്ടായിരുന്നു.