ചാനല്‍ ചര്‍ച്ചക്കിടെ പോര്‍വിളികളുമായി ബിജെപി ശിവസേന നേതാക്കള്‍: ‘കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച്’ ബ്രിട്ടാസും

single-img
19 December 2017

പോര്‍വിളിയുമായി ഇരുവരും പീപ്പിള്‍ ടി വി ന്യൂസ് നൈറ്റില്‍

ആത്മാഭിമാനമുണ്ടെങ്കില്‍ ശിവസേന ബിജെപി മുന്നണി വിട്ട് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന വക്താവ്; തകര്‍പ്പന്‍ മറുപടിയുമായി ശിവസേന നേതാവ്; പോര്‍വിളിയുമായി ഇരുവരും പീപ്പിള്‍ ടി വി ന്യൂസ് നൈറ്റില്‍

Posted by People News on Monday, December 18, 2017

കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ന്യൂസ് നൈറ്റില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളുടെ ഫലം അടിസ്ഥാനമാക്കിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഈ ചര്‍ച്ചക്കിടയിലായിരുന്നു ബിജെപി സംസ്ഥാന വക്താവ് പത്മകുമാറും ശിവസേനാ സംസ്ഥാന നേതാവും പോര്‍വിളികളുമായി രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പുകളുടെ ഫലം അടിസ്ഥാനമാക്കി ശിവസേന നേതാവ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതോടെ പത്മകുമാര്‍ പ്രകോപിതനായി. ബിജെപി മുന്നണിയില്‍ നാണം കെട്ട് നില്‍ക്കാതെ ശിവസേനയോട് പുറത്തുപോകാന്‍ പത്മകുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ ചര്‍ച്ച നയിച്ചിരുന്ന അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് വലിയ ആയുധം കൈയില്‍ കിട്ടിയതോടെ അതേറ്റുപിടിച്ചു. പിന്നീട് പത്മകുമാറിന്റെ പരാമര്‍ശത്തോട് ശിവസേനാ നേതാവിന്റെ പ്രതികരണം തേടി. എന്നാല്‍ പഴയ കാര്യങ്ങള്‍ വരെ എടുത്തിട്ട് ബിജെപിയെ പരിഹസിച്ചായിരുന്നു ശിവസേനാ നേതാവിന്റെ പ്രതികരണം.

പത്മകുമാര്‍ പറഞ്ഞതുപോലെ അമിത് ഷാ പറയട്ടെ എന്നാല്‍ മുന്നണിയില്‍ നിന്ന് പുറത്തുപോകാം എന്നായി ശിവസേനാ നേതാവ്. പോര്‍വിളികള്‍ രൂക്ഷമായതോടെ ഇതിനിടയില്‍ ജോസഫ് വാഴയ്ക്കനും അവതാരകന്‍ ബ്രിട്ടാസും കൃത്യമായ ഇടപെടലുകളും നടത്തി.

ബിജെപി ശിവസേന നേതാക്കള്‍ പറഞ്ഞ കാര്യം തര്‍ജിമ ചെയ്ത് അമിത് ഷായ്ക്കും ഉദ്ദവ് താക്കറെയ്ക്കും അയക്കും എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞതോടെ നേതാക്കള്‍ ശാന്തരായി.