കഴക്കൂട്ടത്ത് ദേശീയപാതയോരത്ത് ഗുണ്ടാ ആക്രമണം; മൂന്നു പേർക്ക് വേട്ടേറ്റു

single-img
19 December 2017

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയോരത്ത് ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ അക്രമികൾ ബേക്കറിയുടമകളേയും ജീവനക്കാരനേയും വെട്ടിപ്പരിക്കേൽപ്പിച്ചു.
കഴക്കൂട്ടം പോലീസ് സ്റ്റേഷനടുത്തുള്ള ഫറൂക്ക് ബേക്കറിയിലാണു ആക്രമണം നടന്നത്. തലയ്ക്ക് വെട്ടേറ്റ ബേക്കറി ജീവനക്കാരനായ കരമന സ്വദേശി മണികണ്ഠന്റെ നില ഗുരുതരമാണു. ആക്രമണം തടയാനെത്തിയ ബേക്കറിയുടമ സെയ്ദ്, ബന്ധുവായ ഹമീദ് എന്നിവർക്കും വെട്ടേറ്റു.

ഹോണ്ടാ ഡിയോ സ്കൂട്ടറിലെത്തിയ മൂന്നു പേരായിരുന്നു അക്രമികളെന്ന് സാക്ഷികൾ പറയുന്നു.
അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നാണു പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമികവിവരം.ആക്രമണത്തിന്റെ ദൃശ്യങ്ങൾ കടയിലെ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ വീണ്ടെടുക്കാനായി പോലീസിന്റെ സൈബർ വിഭാഗം ഉടൻ സ്ഥലത്തെത്തും. ഇതിനിടെ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ സംഭവസ്ഥലം സന്ദർശിച്ചു.