സച്ചിനും കോഹ്ലിയുമൊന്നുമല്ല ഇതിഹാസ താരങ്ങളെന്ന് ഗാംഗുലി

single-img
19 December 2017

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി, സച്ചിനും കോഹ്ലിയുമൊന്നുമല്ല ഇതിഹാസ താരങ്ങളെന്ന് പറഞ്ഞിരിക്കുന്നത്. സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച താരമെന്നാണ് ദാദ പറയുന്നത്.

എന്നാല്‍ കുംബ്ലെയ്ക്ക് മതിയായ അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ചത് കുംബ്ലെയാണെന്നും ദാദ ചൂണ്ടികാട്ടി. നേരത്തെ ബംഗളൂരു ലിറ്ററേച്ചറി ഫെസ്റ്റുവലില്‍ രാഹുല്‍ ദ്രാവിഡും സമാനമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു.