നടന്‍ ഫഹദ് ഫാസിലും നടി അമലാ പോളും കുടുങ്ങുമോ?: ഇരുവരെയും ഇന്ന് ചോദ്യം ചെയ്യും

single-img
19 December 2017

നികുതിവെട്ടിക്കാന്‍ വേണ്ടി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലും, നടി അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.

രാവിലെ 11 മണിക്കും, ഉച്ചക്ക് ശേഷവും ആയി രണ്ട് സമയം ആണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സമാന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു.