യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ സന്ദേശത്തെ ‘പൊളിച്ചടുക്കി’ ദുബായ് മുനിസിപ്പാലിറ്റി

single-img
18 December 2017

യുഎഇയില്‍ അടുത്തിടെ ഉരുളക്കിഴങ് ചിപ്‌സ് കത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇത്തരം ചിപ്‌സുകള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നും വലിയ രീതിയിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പ്രചരണം. എന്നാല്‍, ഇവയെ തള്ളിക്കൊണ്ട് സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.

കാര്‍ബോഹൈഡ്രോക്‌സൈഡ്, എണ്ണ, ഉപ്പ് കലര്‍ന്ന ഭക്ഷണം എന്നിവ ചേര്‍ത്ത വസ്തു കത്തിച്ചാല്‍ കത്തുന്നത് സാധാരണ പ്രക്രിയമാത്രമാണ്. ഇത്തരം വീഡിയോകള്‍ പങ്കുവയ്ച്ച് തെറ്റിദ്ധാരണ പടര്‍ത്തരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചിപ്‌സ് കത്തുന്നത് സാധാരണ പ്രക്രിയ മാത്രമാണെന്നും ശാസ്ത്രത്തെ മുന്‍നിര്‍ത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ ഫുഡ് സെയ്ഫ്റ്റി വിഭാഗം അറിയിച്ചു.