സൗദിയില്‍ സ്‌കൂള്‍ സമയ ക്രമത്തില്‍ മാറ്റംവരുത്തി

single-img
18 December 2017

രാജ്യത്തിന്റെ പലഭാഗങ്ങളിലും കൊടും തണുപ്പ് ആരംഭിച്ചതോടെ സൗദിയില്‍ സ്‌കൂള്‍ സമയ ക്രമം മാറ്റി. തബൂക്ക് ഉള്‍പ്പെടെയുള്ള വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് സ്‌കൂള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തിയത്. ഇവിടെ നിലവില്‍ 7 മണിക്കാരംഭിക്കുന്ന സ്‌കൂളുകള്‍ എട്ടരക്കേ തുടങ്ങൂ.

ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലാകും. ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റേതാണ് നിര്‍ദേശം. മേഖലയില്‍ തണുപ്പ് അഞ്ച് ഡിഗ്രിക്ക് താഴെയാണ്. ശീതക്കാറ്റും ശക്തമായുണ്ട്. ഇവിടെ രാവിലെ നടത്തുന്ന സ്‌കൂള്‍ അസംബ്ലികള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി.

അല്‍ വജ്ഹ്, ഉംലൂജ് പ്രവിശ്യകള്‍ക്കും നിര്‍ദേശം ബാധകമാണ്. രണ്ടാഴ്ചക്കകം ഇവിടെ താപനിലെ മൈനസ് ഡിഗ്രിയിലെത്തും. റിയാദിലും താപനില പത്ത് ഡിഗ്രിക്ക് താഴെയാണ്. ഇവിടെയുള്ള സ്‌കൂളുകള്‍ക്കും രാവിലെ നടത്തുന്ന അസംബ്ലികള്‍ക്ക് വിലക്കുണ്ട്.

റിയാദ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. അല്‍ജൌഫ്, ഹാഇല്‍ പ്രവിശ്യകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ബുധനാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.