സൗദിയിലെ പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി: ലെവി ഇരട്ടിയായി

single-img
18 December 2017

സൗദിയിലെ പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി ലെവിയും ഇരട്ടിയായി വര്‍ധിക്കും. വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലെവിയാണ് ഇരട്ടിക്കുന്നത്. നൂറില്‍ നിന്ന് ഇരുന്നൂറ് റിയാലായാണ് ലെവി ഇരട്ടിക്കുക. ലെവിക്ക് ഇളവുണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി

ജൂലൈ മുതലാണ് തുക ഈടാക്കുന്നത്. എന്നാല്‍ അടുത്ത ജൂലൈ മാസത്തിന് മുമ്പായി ഇഖാമ പുതുക്കുമ്പോള്‍ തുക അടക്കേണ്ടി വരും. സ്വകാര്യ മേഖലയില്‍ നിന്ന് വിദേികളുടെ ഒഴിച്ചുപോക്കിനും പകരം സ്വദേശികളെ നിയമിക്കാനും ലവി കാരണമാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

കുടുംബങ്ങളുമായി കഴിയുന്നവര്‍ക്ക് തുക ഇരട്ടിക്കുന്നത് ക്ഷീണമാകും. രണ്ടു മക്കളും ഭാര്യയും സൗദിയിലുള്ളവര്‍ക്ക് അടുത്ത ജൂലൈ മാസം അടക്കേണ്ടത് 7200 റിയാലാണ്. ശരാശരി ശമ്പളമുള്ളവരെല്ലാം ഇതോടെ കുടുംബത്തെ മടക്കി അയക്കേണ്ടി വരും. ഇതിനകം പതിനായിരത്തിലേറെ കുടുംബങ്ങള്‍ നാടിലേക്ക് മടങ്ങിയിരുന്നു.