സൗദിയില്‍ പ്രതിമാസം 1100 പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു

single-img
18 December 2017

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമാകുന്നവരെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഒന്‍പത് മാസത്തെ കണക്കുകള്‍ പ്രകാരം മൂന്നു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രതിമാസം ശരാശരി 1100 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള മൂന്ന് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കു പ്രകാരം 1,27,740 വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുളള ഒന്‍പത് മാസത്തിനിടെ 3,06,600 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ വിദേശ തൊഴിലാളികളുടെ എണ്ണം 81.9 ലക്ഷമായി കുറഞ്ഞു.