ഒമാനില്‍ ജാഗ്രതാ നിര്‍ദേശം

single-img
18 December 2017

ഒമാനില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരമല്ലെന്ന് ഉറപ്പുവരുത്താതെ വാദികള്‍ മുറിച്ചുകടക്കരുതെന്നും ആര്‍.ഒ.പി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച മുസന്തം ഗവര്‍ണറേറ്റില്‍ ആരംഭിച്ച മഴ മറ്റു ഗവര്‍ണറേറ്റുകളിലേക്ക് കൂടി വ്യാപിച്ചു.

ശക്തമായ മഴയില്‍ സമാഈലില്‍ ബസ് വാദിയില്‍ ഒഴുകിപ്പോയി. വാദികളില്‍ കുടുങ്ങിയ വാഹനങ്ങളില്‍നിന്ന് നിരവധി ആളുകളെയാണ് രക്ഷപ്പെടുത്തിയത്. മുസന്തം ഗവര്‍ണറേറ്റിലെ ദിബ്ബ വിലായത്തിലെ വാദികളില്‍ കുടുങ്ങിയ നിരവധി പേരെയും രക്ഷിച്ചു.

മസ്‌കത്ത് ഗവര്‍ണറ്റേിലെ മസ്‌കത്ത്, സീബ്, ബോഷര്‍ മുസന്തം ഗവര്‍ണറേറ്റിലെ കസബ്, മദ്ഹ, ദിബ്ബ വിലായത്തുകളിലും ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിലും ബുറൈമി ഗവര്‍ണറേറ്റിലും മിതമായ മഴ ലഭിച്ചു. സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. അപകടങ്ങളൊഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്.