വിജയാഹ്‌ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരന്ദ്ര മോദി

single-img
18 December 2017

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം കവാടത്തില്‍ വച്ചാണ് മാദ്ധ്യമങ്ങള്‍ക്കു നേരെ ഇടതുകൈയിലെ വിരലുകള്‍ ഉയര്‍ത്തി വിജയചിഹ്നം കാണിച്ചത്. ഇതോടൊപ്പം അദ്ദേഹം മന്ദഹസിക്കുകയും ചെയ്തു.

ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചെങ്കിലും കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ചു. ഒടുവിലത്തെ ലീഡ് അനുസരിച്ച് ബി.ജെ.പി 108ഉം കോണ്‍ഗ്രസ് 72 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 115ഉം കോണ്‍ഗ്രസിന് 61 സീറ്റുമാണ് ഉണ്ടായിരുന്നത്.