‘ബിജെപി വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തി’

single-img
18 December 2017

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​രാ​നി​രി​ക്കെ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ബി​ജെ​പി സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​ട്ടേ​ൽ സ​മ​ര​നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ. അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ലെ 140 എ​ൻ​ജി​നി​യ​ർ​മാ​രെ ബി​ജെ​പി വാ​ട​ക​യ്ക്കെ​ടു​ത്തു എ​ന്നാ​ണ് ഹാ​ർ​ദി​കി​ന്‍റെ ആ​രോ​പ​ണം. ട്വി​റ്റ​റി​ലാ​ണ് ഹാ​ർ​ദി​ക് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

4,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തി. വിസ്നനഗർ, രാധൻപുർ തുടങ്ങി പട്ടേൽ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളിലും ആദിവാസി മേഖലകളിലുമാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയതെന്നും ഹാർദിക് പട്ടേൽ വിശദീകരിച്ചു.

മനുഷ്യശരീരം പോലുള്ള ദൈവീക സൃഷ്ടികളിൽ കൃത്രിമം കാട്ടാമെങ്കിൽ എന്തുകൊണ്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടിക്കൂടെന്നും പട്ടേൽ പിന്നീടു ചോദിച്ചു. ബിജെപിക്കാർ തിരിമറി നടത്താൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മുന്നറിയിപ്പു നൽകി കഴിഞ്ഞദിവസവും ഹാർദിക് രംഗത്തെത്തിയിരുന്നു.