ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തോറ്റു

single-img
18 December 2017

ഷിംല: ഹിമാചല്‍ പ്രദേശില്‍ മികച്ച വിജയത്തോടെ ബി.ജെ.പി അധികാരത്തില്‍ വന്നെങ്കിലും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാല്‍ തോറ്റു. രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് ധുമാല്‍ കോണ്‍ഗ്രസിലെ രജീന്ദര്‍ റാണയോട് പരാജയപ്പെട്ടത്.
രണ്ടു തവണ മുഖ്യമന്ത്രിയായ 73കാരനായ പ്രേംകുമാര്‍ ധുമാല്‍ സുജന്‍പൂരില്‍ നിന്നാണ് മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ധുമലിനെ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.