വീണ്ടും ധോണി മാജിക്: ഇത് അത്ഭുത സ്റ്റംപിങ്ങ്: വീഡിയോ കാണാം

single-img
18 December 2017

https://www.facebook.com/kamsan.vrushni/videos/131781414274840/

സ്റ്റംപ്പിങ്ങില്‍ ഒരിക്കല്‍ക്കൂടി മാജിക് കാട്ടി മഹേന്ദ്ര സിങ് ധോണി. ശ്രീലങ്കക്കെതിരായ ഇന്നലത്തെ മത്സരത്തില്‍ ആയിരുന്നു ധോണിയുടെ ഈ പ്രകടനം. തകര്‍പ്പന്‍ ഫോമില്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ലങ്കന്‍ ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗയെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത് കണ്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും.

ആ വിക്കറ്റിന് ബൗളറേക്കാള്‍ അര്‍ഹന്‍ ധോണിയാണ് എന്നുള്ളതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. 28ാം ഓവറില്‍ ആദ്യത്തെ ബോളിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചുകൊണ്ടുളള ധോണിയുടെ സ്റ്റംപിങ്. കുല്‍ദീപ് യാദവിന്റെ ബോളില്‍ ക്രീസില്‍നിന്നും പുറത്തിറങ്ങിയ തരംഗയ്ക്ക് പിഴച്ചു.

ഷോട് മിസ് ചെയ്ത തരംഗ ക്രീസിനുളളില്‍ കടക്കുന്നതിനുമുന്‍പേ ധോണി സ്റ്റംപിങ് ചെയ്തിരുന്നു. ധോണി സ്റ്റംപിങ് ചെയ്തതും തരംഗ ക്രീസ് ലൈനില്‍ കാല്‍വച്ചതും സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു. മിന്നല്‍ വേഗത്തിലുളള ധോണിയുടെ സ്റ്റംപിങ്ങിനെ ക്രിക്കറ്റ് ലോകവും ആരാധകരും പുകഴ്ത്തുകയാണ്.

തരംഗയുടെ സെഞ്ചുറിയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മല ഉയര്‍ത്താമെന്നു കരുതിയ ലങ്കയുടെ സ്വപ്നങ്ങളെയാണ് ധോണി തച്ചുടച്ചത്. ലങ്കന്‍ സ്‌കോര്‍ 160 ല്‍ എത്തി നില്‍ക്കുമ്പോഴാണ് തരംഗ വീണത്.