ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

single-img
18 December 2017

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന ഇവിടെ ആര്‍ക്കും ഭരണം പിടിക്കാമെന്ന അവസ്ഥയാണ്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡെടുത്തെങ്കിലും അവര്‍ക്കും മുന്‍തൂക്കം നിലനിര്‍ത്താനായില്ല. ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. തുടക്കത്തില്‍ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.