സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍

single-img
18 December 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്റെ കണ്ടെത്തലുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കായി ഹാജരാകുക. സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മിഷന്റെ നിഗമനങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സിനു പുറത്താണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ അരിജിത് പസായത്ത് സര്‍ക്കാരിനു നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പും വച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി