കോണ്‍ഗ്രസ് വീണ്ടും പിന്നില്‍: ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്

single-img
18 December 2017

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞടുപ്പില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തവെ ബി.ജെ.പി വീണ്ടും കേവലഭൂരിപക്ഷത്തിലേക്ക് മടങ്ങിയെത്തി. 182 അംഗ നിയമസഭയില്‍ ബി.ജെ.പി 99 സീറ്റിലും കോണ്‍ഗ്രസ് 80 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

നാല് സീറ്റില്‍ മറ്റുള്ളവര്‍ മുന്നിട്ട് നില്‍ക്കുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ലീഡ് നില മാറിമറിഞ്ഞേക്കാം. 92 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഒരവസരത്തില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നിലെത്തിയതാണ്. അവസാന നിമിഷങ്ങളിലെ ഫലസൂചന ബി.ജെ.പിയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.